തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം
Jul 8, 2025 06:46 PM | By Sufaija PP

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് രണ്ട് മരണം. പ്ലസ് വണ്ണിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് മരിച്ചത്. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ചെമ്മം കുപ്പം ഭാഗത്തെ റെയിൽവെ ഗേറ്റിലാണ് അപകടമുണ്ടായത്. ഗേറ്റ് കീപ്പർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. ഇയാളെ നാട്ടുാകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി ഇയാളെ നാട്ടുകാർക്കിടയിൽ നിന്ന് പിടിച്ച് മാറ്റി. 50 മീറ്ററോളം ട്രെയിൻ ബസിനെ ഇടിച്ച് കൊണ്ട് പോയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ബസിൽ ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.

Two killed as train hits school bus in Tamil Nadu

Next TV

Related Stories
പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ ആരംഭിച്ചു

Jul 10, 2025 02:00 PM

പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ ആരംഭിച്ചു

പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ ആരംഭിച്ചു...

Read More >>
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു: സഹീദ് കായിക്കാരന്റെ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 12:29 PM

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു: സഹീദ് കായിക്കാരന്റെ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു: സഹീദ് കായിക്കാരന്റെ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്...

Read More >>
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും

Jul 10, 2025 12:25 PM

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന്...

Read More >>
സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു

Jul 10, 2025 10:16 AM

സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു

സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം...

Read More >>
പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു

Jul 10, 2025 07:30 AM

പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു

പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു...

Read More >>
വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

Jul 10, 2025 07:24 AM

വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു....

Read More >>
Top Stories

News Roundup

//Truevisionall